Sunday, November 9, 2008

ബ്ലോഗ് എഴുത്തില്‍ മലയാളം മരിക്കുന്നുവോ?

ഇന്നു മലയാളിയുടെ ഭാവനകള്‍ ബ്ലോഗ് എഴുത്തുകളില്‍ സായൂജ്യമാടയുകയാണ്. പ്രസാധകരുടെ ദീനാനുകമ്പക്ക് മുന്നില്‍ തൊഴുതു നില്കേണ്ട അവസ്ഥ യില്‍ നിന്നു എഴുത്തുകാരന് ബ്ലോഗ് നട്ടെല്ല് നല്കുന്നു എന്നത് വാസ്തവം. പക്ഷേ ബ്ലോഗ് എഴുത്തില്‍ മലയാള ഭാഷയുടെ അവസ്ഥ എന്താണ്? വികലമാക്കപ്പെട്ട അക്ഷരങ്ങളാല്‍ സമ്രുദ്ധമാണു ഇന്നത്തെ ബ്ലോഗ് സാഹിത്യങ്ങള്‍. വളര്‍ന്ന് വരുന്ന തലമുറ മലയാള ഭാഷയെ പരിചയപ്പെടുന്നത്‌ ഈ വികലമാക്കപ്പെട്ട അക്ഷരങ്ങളിലൂടെ ആയിരിക്കുമോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മലയാളം 'കുരച്ചു കുരച്ചു' എങ്കിലും പറയുന്ന ആധുനിക മലയാളിയുടെ നിലവിലെ ഭാഷാ പരിജ്ഞാനം പോലും ഇല്ലാതാവുന്ന അത്യന്തം ശോചനീയമായ അവസ്ഥയിലേക്കാണ് ബ്ലോഗു എഴുത്ത് കൂട്ടിക്കൊണ്ടു പോവുന്നത്. കമ്പ്യൂട്ടറിലെ കീബോര്‍ഡില്‍ മംഗ്ലീഷ് എഴുതുമ്പോള്‍ എഴുത്തുകാരനും മലയാളം എഴുത്ത് മറക്കുന്നു എന്ന ന്യുനതയും ബ്ലോഗിന് ഉണ്ട്. പ്രവാസി മലയാളികള്‍ കത്തെഴുത്ത് മറന്നിട്ടു കാലമേറെയായി. ഇപ്പോള്‍ മലയാളം എഴുത്തും മറക്കാന്‍ പോവുന്നു. പ്രിയപ്പെട്ട ബ്ലോഗ് എഴുത്തുകാരുടെ ശ്രദ്ധക്ക് - പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരാവര്‍ത്തി എങ്കിലും വായിച്ചു നോക്കുക. അക്ഷരങ്ങള്‍ യഥാ സ്ഥാനത്ത് തന്നെ ആണെന്ന് ഉറപ്പു വരുത്തുക. ഒരു ഭാഷാ സ്നേഹിയുടെ വെറും വിലാപമായി ഇതു മാറുമെന്നു അറിയാം . എങ്കിലും .........സസ്നേഹം അസീസ്‌ തിക്കൊടി